Sunday, August 11, 2013

ഗൂഗിളിന്റെ സഹായമില്ലാതെ ഫേസ്ബുക്കിലെ ഫേക്ക് പ്രൊഫൈലുകളെ കണ്ടെത്താനുള്ള ഒരു സോഫ്റ്റ്‌വെയര്‍

                                                                                                                                                                          ഗൂഗിളിന്റെ സഹായമില്ലാതെ ഫേസ്ബുക്കിലെ ഫേക്ക് പ്രൊഫൈലുകളെ കണ്ടെത്താനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണു ഇവിടെ ഞാന്‍ പരിചയപ്പെടുത്തുന്നത്



സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്നും ബിസിനസ് നടത്തുന്നവര്‍ക്ക് പ്രിയങ്കരമായ ഏരിയ ആണു,തങ്ങളുടെ പ്രൊഡക്റ്റുകള്‍ മാര്‍ക്കറ്റ് ചെയ്യാനും അതിന്റെ പരസ്യം ഉപഭോക്താക്കളെ എത്തിക്കാനും ഉള്ള ഏറ്റവും വില കുറഞ്ഞ തന്ത്രമാണു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കുക എന്നത്,അതറിയാവുന്നതിനാലാണു നമ്മള്‍ സുഹൃത്തില്‍ ചില നിയന്ത്രണങ്ങള്‍ വച്ചിരിക്കുന്നതും.

ഫേക്ക് പ്രൊഫൈലുകള്‍ അധികവും നിര്‍മ്മിക്കുന്നത് സ്ത്രീ നാമങ്ങളിലായിരിക്കും,കാരണം ആളുകളെ ആകര്‍ഷിച്ച് സൌഹൃദ വലയത്തിലാക്കാനും അവരെ തങ്ങളുടെ സൈറ്റുകളിലേക്കോ പ്രൊഡക്റ്റുകളിലേക്കോ ആകര്‍ഷിക്കാനും സ്ത്രീ എന്ന കാന്തം തന്നെ വേണം,ഫേസ്ബുക്കില്‍ സ്ത്രീകള്‍ എത്ര ഉണ്ടോ അധിലധികം സ്ത്രീകളുടെ ഫേക്ക് അക്കൌണ്ടുകളും ഉണ്ട്.
ഇന്റെര്‍ നെറ്റില്‍ നിന്നും ദേശി ഗേള്‍സ്,സെക്സി ആന്റീസ് എന്നൊക്കെ സേര്‍ച്ച് ചെയ്ത് ലഭിക്കുന്ന ഫോട്ടൊകള്‍ ആണു ഷമ്നയും രഹ്നയും ഒക്കെ ആയി രൂപാന്തരം പ്രാപിച്ച് വരുന്നത്,നമ്മള്‍ക്കിവരെ കണ്ടു പിടിക്കാനുള്ള ഒരു വിദ്യ ആണു ഞാന്‍ ഇവിടെ പറഞ്ഞു തരാന്‍ പോകുന്നത്.
ഫേക്ക് പ്രൊഫൈലുകള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നവര്‍ മാക്സിമം ഫ്രണ്ട്സിനേയും ആഡ് ചെയ്യാന്‍ ശ്രമിക്കും,അതവരുടെ ബിസിനസ് ഡെവലപ്പ്മെന്റിനു അത്യാവശമാണു
ആദ്യമായ് ഇവിടെ ക്ലിക്ക് ചെയ്തു ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക,ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒരു ഫേസ്ബുക്ക് ഐ ഡി ഉപയോഗിച്ച് അതില്‍ ലോഗിന്‍ ചെയ്യുക,പാസ്സ്‌വേഡ് ചോരും എന്ന്‍ ഭയമുള്ളവര്‍ പുതിയ ഐഡി ഉണ്ടാക്കി ലോഗിന്‍ ചെയ്യുക.
തുടര്‍ന്ന്‍ ഫേസ്ബുക്കില്‍ നിങ്ങളുടെ യദാര്‍ത്ഥ ഐഡി വച്ചു /അതേ ഐഡി തന്നെ ലോഗിന്‍ ചെയ്തു സംശയമുള്ളവരുടെ പ്രൊഫൈല്‍ എടുത്ത് അവരുടെ പ്രൊഫൈല്‍ ഫോട്ടോ / ആല്‍ബം എടുക്കുക,അപ്പോള്‍ ബ്രൌസറില്‍ സൈഡിലായി ഒരു വിന്‍ഡോയും അതില്‍ അവരുടെ ഫോട്ടൊ ലോഡ് ചെയ്യുന്നതും കാണാന്‍ ആകും,
ആ വിന്‍ഡോയില്‍ അനലൈസ് പ്രൊഫൈല്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന്‍ വരുന്ന വിന്‍ഡോയില്‍ യൂസര്‍ ഓണ്‍ ഫോട്ടൊ എന്നതില്‍ ക്ലിക്ക് ചെയ്തു ടിക് മാര്‍ക് നല്‍കി വീണ്ടും അനലൈസ് പ്രൊഫൈല്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക
അടുത്തതായി മറ്റൊരു സൈറ്റ് ഓണ്‍ ആയി അതില്‍ ആ പ്രൊഫൈല്‍ ഫേക്ക് ആണൊ അല്ലയോ എന്നു കാണിച്ച് തരും
ഫേക്ക് പ്രൊഫൈലുകളല്ല എങ്കില്‍ ഇങ്ങിനെ ആയിരിക്കും കാണിക്കുക
പ്രത്യേകം ശ്രദ്ധിക്കുക : ഇതു ചില സേര്‍ച്ച് എഞ്ചിനുകളുടെ എ പി ഐ ഉപയോഗിച്ച് ആണു കണ്ടു പിടിക്കുന്നത്,കാവ്യ മാധവന്റെ ഒക്കെ ഫോട്ടൊ ഇട്ടു നടക്കുന്ന നമ്മുടെ മായയെ പോലുള്ളവരുടെ പ്രൊഫൈലും ഇതില്‍ ഫേക്ക് ആണു എന്നായിരിക്കും കാണിക്കു                                  ഇതിനു മറുപടി നല്‍കാ

No comments:

Post a Comment